നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
The NorthView
0
تعليقات
കാസര്‍ഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരര്‍കാവ് കളിയാട്ടത്തിനിടയിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
കഴിഞ്ഞ മാസം 28 ന് രാത്രി 11.45 നായിരുന്നു ഉത്സവത്തിന്റെ പടക്കംപൊട്ടിക്കുന്നതിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച ഷെഡിലേക്ക് തീപ്പൊരി പതിച്ച് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ 154 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇപ്പോഴും വിവിധ ആശുപത്രികളായി നൂറോളം പേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്ത് നീലേശ്വരം പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
إرسال تعليق