ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. സന്ദീപ് വാര്യര്‍ കയറിയത് മുങ്ങാന്‍ പോകുന്ന കപ്പലിലാണെന്നും സ്‌നേഹത്തിന്റെ കടയില്‍ അല്ല അംഗത്വമെടുത്തതെന്നും പത്മജ വേണുഗോപാല്‍(www.thenorthviewnews.in)  കുറ്റപ്പെടുത്തുന്നു.വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് 'കഷ്ടം സന്ദീപേ ,നിങ്ങള്‍ എത്ര വലിയ കുഴിയില്‍ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇനി ഇത്രയും കാലം ശര്‍ദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്റ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു . രണ്ട് ദിവസമായി ഷാഫിയും സന്ദീപ് വാരിയരും എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചാല്‍ മതി. സന്ദീപേ ആ ഇരിക്കുന്നതില്‍ രണ്ടു പേര്‍ക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട്. ബാക്കിയുള്ളവര്‍ക്ക് നിങ്ങള്‍ വരുന്നതില്‍ തീരെ താല്പര്യമില്ല.

മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണല്ലോ സന്ദീപേ നിങ്ങള്‍ പോയി കയറിയത് ? സ്‌നേഹത്തിന്റെ കടയില്‍ അല്ലാ നിങ്ങള്‍ മെമ്ബര്‍ഷിപ്പ് എടുത്തത്. വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങള്‍ ചെന്ന് എത്തിയിരിക്കുന്നത്. അതു കാലം തെളിയിക്കും'.- പത്മജ വേണുഗോപാല്‍ കുറിച്ചു.

Post a Comment

أحدث أقدم