വാഷിങ്ടണ്‍:(www.thenorthviewnews.in) യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപ് ജയം ഉറപ്പിച്ചു.

ഏഴ് നിർണായ സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. അമേരിക്കയുടെ 47-ാം പ്രസിഡന്റ് ട്രംപ് ആണെന്ന് ഉറപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫല സൂചനകള്‍. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം നേടാനായാല്‍ കേവല ഭൂരിപക്ഷമാകും. ട്രംപ് 266 ഇലക്ടറല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് 188 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.

നിർണായകമായ മൂന്നു സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപ് ജയിച്ചു. നോർത്ത് കാരോലൈന, പെൻസില്‍വാനിയ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് സ്പീക്കർ ജോണ്‍സണ്‍ ട്രംപിനെ പുതിയ പ്രസിഡൻ്റായി പ്രഖ്യാപിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യത്തില്‍ ട്രംപ് വോട്ടർമാരെ അഭിസംബോധന ചെയ്തു. തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച വോട്ടർമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇത് അമേരിക്കയുടെ സുവർണയുഗമെന്നും ചരിത്ര വിജയമെന്നും ട്രംപ് പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വിങ് സ്റ്റേറ്റുകളിലെ ഫലമാണ് അടുത്ത യുഎസ് പ്രസിഡന്റ് ആരെന്ന് നിർണയിക്കുന്നത്. നോർത്ത് കാരോലൈനയിലും ജോർജിയയിലും ട്രംപ് വിജയിക്കുകയും ചെയ്തിട്ടുണ്ട്. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസില്‍വേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സ്. ഇവിടെ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സർവേ ഫലം. എന്നാല്‍, ഇത്തവണ സ്വിങ് സ്റ്റേറ്റ്സുകള്‍ ട്രംപിനൊപ്പമാണെന്നാണ് തിരഞ്ഞെടുപ്പ് ഫല സൂചനകള്‍.

ഭാര്യ മെലാനിയ ട്രംപിനൊപ്പം ഫ്ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തിലാണ് ഡോണള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ വിജയം നേടുമെന്ന് ഉറപ്പാണെന്നാണ് വോട്ട് ചെയ്തശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Post a Comment

أحدث أقدم