ലശ്ശേരി:(www.thenorthviewnews.in)ആത്മഹത്യാപ്രേരണാകുറ്റം നില നില്‍ക്കില്ലെന്നും യാത്രയയപ്പ് ചടങ്ങില്‍ തന്റെ പ്രസംഗത്തില്‍ എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം തനിക്കില്ലായിരുന്നെന്നും പി.പി.

ദിവ്യ. ദൃശ്യം താന്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും ഉദ്ദേശമില്ലാതെ ചെയ്താല്‍ കുറ്റമാകുമോയെന്നും ജാമ്യാപേക്ഷയില്‍ ദിവ്യയുടെ അഭിഭാഷകന്‍ ചോദിച്ചു. അതേസമയം ദിവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ തള്ളി.

യാത്രയയപ്പ് ചടങ്ങില്‍ അങ്ങിനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. എഡിഎം നവീന്‍കുമാര്‍ കൈക്കൂലി വാങ്ങിയെന്നും അതിന്റെ തെളിവുകള്‍ ഉണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. സാഹചര്യതെളിവുകള്‍ തന്റെ പക്കലുണ്ട്. പ്രശാന്തും എഡിഎമ്മും തമ്മിലുള്ള ഫോണ്‍ രേഖകളാണ് തെളിവായി ചൂണ്ടിക്കാട്ടിയത്. കൈക്കൂലി നല്‍കിയെന്ന പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. ഇത് ദിവ്യയുടെ ആരോപണം ശരി വെയ്ക്കുന്നതായിരുന്നെന്നും പറഞ്ഞു. ഇതിനൊപ്പം പ്രശാന്ത് ബാങ്കില്‍ നിന്നും സ്വര്‍ണ്ണപ്പണയം നല്‍കി പണം വാങ്ങിയ കാര്യവും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.

എഡിഎം കളക്ടര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. നവീന്‍ബാബുവും പ്രശാന്തും കണ്ടതിനും സംസാരിച്ചതിനും ഇവരുടെ ഫോണ്‍ സിഗ്നല്‍ ലൊക്കേഷന്‍ തെളിവാണ്. ഇരുവരുടേയും ഫോണ്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. പ്രശാന്ത് എടുത്ത ബാങ്ക് വായ്പ എങ്ങിനെ കൈക്കൂലിക്ക് തെളിവാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നവീന്‍ബാബുവിന്റെ ഭാര്യയുടെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു.

ഫോണ്‍ സംഭാഷണം ഉണ്ടെന്നത് എങ്ങിനെ കൈക്കൂലി വാങ്ങിയെന്നതിന് തെളിവാകുമെന്നും ചോദിച്ചു. ഫോണ്‍ സംഭാഷണം കൈക്കൂലിയെ സംബന്ധിച്ചതാണെന്നും എങ്ങിനെ പറയാന്‍ കഴിയുമെന്നും ചോദിച്ചു. പ്രശാന്തിന് എതിരേയെടുത്ത നടപടിക്ക് കാരണം അച്ചടക്ക ലംഘന ആണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രശാന്തിനെതിരേയുള്ള നടപടിക്ക് കൈക്കൂലി മാത്രമായിരുന്നില്ല കാരണം അച്ചടക്കലംഘനത്തിന് കൂടിയാണെന്നും ഫയലില്‍ ഒരു താമസവുമില്ലെന്നിരിക്കെ എന്തിന് അഴിമതി കാണിക്കണമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

കളക്ടറുടെ മൊഴി മുഴുവന്‍ ഹാജരാക്കിയിട്ടുണ്ട്. അതില്‍ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും ലീവ് പോലൂം നല്‍കാത്ത ആളായ കളക്ടറുമായി നവീന്‍ ബാബുവിന് അടുപ്പമുണ്ടായിരുന്നില്ല. അടുപ്പമില്ലാത്ത കളക്ടറോട് എങ്ങിനെയാണ് കുറ്റസമ്മതം നടത്തിയതെന്നും പിപി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യുഷന്‍ വാദിച്ചു. കളക്ടര്‍ കുടുംബത്തിന് നല്‍കിയ കത്തും പ്രോസിക്യൂഷന്‍ വാദിച്ചു.

Post a Comment

أحدث أقدم