പ്രിയങ്കയ്ക്കൊപ്പം ഇന്നു രാഹുലും; വയനാട്ടിലും ചേലക്കരയിലും കലാശക്കൊട്ട്
The NorthView
0
تعليقات
കല്‍പ്പറ്റ:(www.thenorthviewnews.in) ഉപതിരഞ്ഞെടുപ്പു നടക്കുന്ന ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്നു പ്രചാരണം സമാപിക്കും.
ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപിനുവേണ്ടി കഴിഞ്ഞ 2 ദിവസങ്ങളിലായി 6 പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രചാരണത്തിനു നേതൃത്വം നല്‍കി. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പ്രചാരണം നയിച്ചു. തൃശൂരിലെ ജയത്തിന്റെ ആവേശം ചേലക്കരയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയും സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണനും.
إرسال تعليق