കോഴിക്കോട്: തിരുവമ്ബാടി കാളിയമ്ബുഴയില്‍ കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.

യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആനക്കാംപൊയില്‍ ഭാഗത്ത് നിന്നുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ന

അപകടത്തില്‍പെട്ടവരെ നിരവധി പേരെ തിരുവമ്ബാടിയിലെ സ്വകാര്യ ആശുപത്രിയിലും ഗുരതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിനുപയോഗിച്ച്‌ ബസ് ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Post a Comment

أحدث أقدم