കൊച്ചി:(www.thenorthviewnews.in) മുന്‍ ഭാര്യയുടെ പരാതിയില്‍ നടന് ബാല അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തനിക്കും കുട്ടിക്കുമെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് കേസ്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ജെ ജെ ആക്ട്, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുട്ടിയുമായി നടത്തിയ പരാമര്‍ശങ്ങളും കേസിനാസ്പദമായിട്ടുണ്ട്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന് എന്നിവരെയും അറസ്റ്റ് ചെയ്തു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. മുന്‍ ഭാര്യയുമായുള്ള പ്രശ്നം ബാല സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോകളില്‍ അപകീര്‍ത്തിപരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും പരാതിയില്‍ പറയുന്നു.
إرسال تعليق