കാസർകോട് : :(www.thenorthviewnews.in) ചെർക്കളയിൽ ആധുനിക സംവിധാനങ്ങളോടുകൂടി പടുത്തുയർത്തിയ ജനകീയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നാളെ ഒക്ടോബർ 29ന് ഉച്ചയ്ക്ക് 2 മണിക്ക് കേരള വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം ശ്രീമതി നവ്യ നായർ വിശിഷ്ടാതിഥിയായിരിക്കും.
സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും. ഡോക്ടർ മൊയ്തീൻ ജാസിർ അലി സ്വാഗതം ആശംസിക്കും. എമർജൻസി ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കാത്ത് ലാബ് ഉദ്ഘാടനം ഈ ചന്ദ്രശേഖർ എംഎൽഎയും, മെഡിക്കൽ ഐസിയുവിന്റെ ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എംഎൽഎയും,സി ടി സ്കാനിംഗ് ഉദ്ഘാടനം പി കരുണാകരൻ മുൻ എംപിയും നിർവഹിക്കും. എക്സറേ യൂണിറ്റ് ഉദ്ഘാടനം മുൻമന്ത്രി സി.ടി അഹമ്മദലിയും, വിവിധ വ്യക്തികളെ ആദരിക്കൽ ചടങ്ങ് ആശുപത്രി ചെയർമാൻ അബ്ദുൽ ഖാദർ ഹാജിയും നിർവഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ ഏഴ് വരെ ബിപിഎൽ റേഷൻ കാർഡ് ഉള്ളവർക്ക് വിവിധ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂർ വിസിറ്റിംഗ് സൗകര്യം ഈ ആസ്പത്രിയിൽ ഉണ്ടായിരിക്കും. അത്യാധുനിക രീതിയിലുള്ള പീഡിയാട്രിക്ക് ഐസിയു അതിനൂതനമായ പ്രൈവറ്റ് ബർത്ത് സ്യൂട്ട് ഡെലിവറി, ഇതുകൂടാതെ പിടിയാട്രിക്ക് നിയോനാറ്റൽ ഐസിയു, 15 ബെഡോടും വെന്റിലേറ്ററോടും കൂടിയ മെഡിക്കൽ ഐസിയു, എല്ലാ സൗകര്യങ്ങളും കൂടിയ ക്യാഷ്വാലിറ്റി, തുടങ്ങിയവയും ഈ ആശുപത്രിയിൽ സജ്ജമായി കഴിഞ്ഞു. മൂന്ന് ഓപ്പറേഷൻ തിയേറ്റർ, ജനറൽ മെഡിസിൻ ഗൈനക്കോളജിസ്റ്റ് ,ഓർത്തോ ഫിസിഷ്യൻ, ജനറൽ സർജൻ ഇ എൻ ടി, തുടങ്ങി വിവിധ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൈനക് ഡിപ്പാർട്ട്മെന്റ് ഓർത്തോ ആക്സിഡന്റ് ഡിപ്പാർട്ട്മെന്റ്, മെഡിസിൻ ഡിപ്പാർട്ട്മെന്റ്, സ്നേക്ക് ബൈറ്റ് യൂണിറ്റ് തുടങ്ങിയവയും ഇവിടെ ലഭ്യമായിരിക്കും. ആധുനിക രീതിയിലുള്ള ലബോറട്ടറിയും സിറ്റി മിഷൻ യുഎസ്ജി എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.
ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആശുപത്രിയുടെ ചെയർമാൻ സി എം അബ്ദുൽ ഖാദർ ഹാജി, മാനേജിങ് ഡയറക്ടർ ഡോക്ടർ മൊയ്തീൻ ജാസിർ അലി, ശംസുദ്ദീൻ പാലക്കി, ശ്രീരാം ആർ (അഡ്മിനിസ്ട്രേറ്റർ) ബി അഷ്റഫ് (പി ആർ ഒ) സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.
إرسال تعليق