ഒക്‌ടോബര്‍ 15 നാണ് നവീന്‍ ബാബു പളളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയത് .തലേന്ന് കളക്‌ട്രേറ്റില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ കടന്ന വന്ന പി പി വിദ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് അദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തി കേസെടുത്തതിനെ തുടര്‍ന്നാണ് പിപി വിദ്യ ഒളിവില്‍ പോവുകയായിരുന്നു.
യോഗത്തില്‍ ക്ഷണിക്കാതെത്തിയ ദിവ്യ. ആറുമിനിറ്റ് പ്രസംഗം എഡിമ്മിൻ്റെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതെന്നും സ്വന്തം സഹപ്രവര്‍ത്തകര്‍ക്കും മുന്നില്‍ നടത്തിയ വ്യക്തിഹത്യയാണ് മരണകാരണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസില്‍ കക്ഷി ചേര്‍ന്ന നവീൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും ഇതേ വാദം ആവര്‍ത്തിച്ചു . ദിവ്യയെയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ് സ്ഥാനത്തു നിന്ന് സിപിഐഎമ്മം നീക്കിയിരുന്നു . ഇനി പാര്‍ട്ടിതല നടപടിക്കും സാധ്യതയുണ്ട് . നിലവില്‍ സിപിഐഎമ്മം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് ദിവ്യ.
إرسال تعليق