ൻഎഫ്‌എസ്‌എ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ ആരംഭിച്ചു. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രവും 25 മുതല്‍ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലക്കാർക്കും ഒക്ടോബർ 3 മുതല്‍ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്‌ഡേഷൻ നടത്താം.

റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം ഗുണഭോക്താക്കള്‍ക്ക് റേഷൻ കടകളില്‍ നേരിട്ടെത്തി അപ്‌ഡേഷൻ നടത്താം. മുൻപ് അപ്ഡേഷൻ ചെയ്തവരും ഓഗസ്റ്റില്‍ റേഷൻ വാങ്ങാൻ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച്‌ റേഷൻ വാങ്ങിയ ഗുണഭോക്താക്കളും അപ്ഡേഷൻ നടത്തേണ്ടതില്ല.

Post a Comment

أحدث أقدم