വിദ്യാനഗർ::(www.thenorthviewnews.in) വാട്ടർ അതോറിറ്റിയുടെ മൂക്കിന് താഴെയുള്ള ചോർച്ച അടക്കാൻ കാണിക്കുന്ന അലംഭാവത്തിന് ഇരകളായി ജേർണലിസ്റ്റ് കോളനിയിലെ വീടുകൾ. വിദ്യാനഗർ ടാഗോർ കോളേജ് റോഡിലെ പൈപ്പ് ചോർച്ചയിൽ നിന്നുള്ള വെള്ളമാണ് താഴെയുള്ള ജേർണലിസ്റ്റ് കോളനിയിലേക്ക് ഒഴുകിയെത്തുന്നത്. പൈപ്പ് പൊട്ടി ആഴ്ചകൾ പിന്നിട്ടിട്ടും പരിഹരിക്കാൻ വാട്ടർ അതോറിറ്റി തയ്യാറാവാത്തതിൽ പരിസരങ്ങളിലെ വീട്ടുകാർ പ്രതിഷേധത്തിലാണ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഈ ഭാഗത്തേക്കുള്ള വെള്ളം തുറന്നു വിടുന്നത്. എന്നാൽ അധികൃതരുടെ അലംഭാവം മൂലം പാഴാകുന്ന വെള്ളം മൂന്ന് നാല് വീടിന് സമീപത്തുകൂടി ഒഴുകി ജേർണലിസ്റ്റ് നഗറിൽ കെട്ടികിടക്കുന്ന അവസ്ഥയാണ്. പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന അവശ്യത്തിലാണ് നാട്ടുകാർ

Olathiri റോഡിലെ അവസ്ഥയും അത് തന്നെയാണ്
ReplyDeleteആ ഭാഗങ്ങളിലെ മുഴുവൻ പൈവും പൊട്ടിയ നിലയിലാണ്
Post a Comment