കണ്ണൂര്‍:(www.thenorthviewnews.in)കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റ് പണിമുടക്കിയതിനെത്തുടര്‍ന്ന്, കോളജുകളില്‍ വിവിധ ബിരുദ പ്രവേശനത്തിനെത്തിയ നിരവധി വിദ്യാര്‍ഥികള്‍ പ്രവേശനം കിട്ടാതെ മടങ്ങി. ബുധനാഴ്ച 3.30 മണിയോടെയാണ് വെബ്സൈറ്റ് പണിമുടക്കിയത്. രക്ഷിതാക്കളോടൊപ്പമെത്തി രാവിലെ മുതല്‍ തങ്ങളുടെ ഊഴവും കാത്തിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് മടങ്ങേണ്ടി വന്നത്. അര മണിക്കൂര്‍ സമയം കൊണ്ട് ശരിയാകുമെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ചുമണി വരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കാത്തിരുന്നു. കാസര്‍കോട് ഗവ. കോളജില്‍ പ്രവേശനത്തിന് എത്തിയ വിദ്യാര്‍ഥികളെ അവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം വ്യാഴാഴ്ച രാവിലെ എത്തണമെന്ന് നിര്‍ദേശിച്ച് അഞ്ചുമണിയോടെ തിരിച്ചയച്ചു.

Post a Comment