മൊഗ്രാൽ പുത്തൂർ:(www.thenorthviewnews.in) കേരള അൺ എയ്ഡഡ് ടീച്ചേർസ് & സ്റ്റാഫ് ഫെഡറേഷൻ ജില്ലാ ജന സെക്രട്ടറിയും അധ്യാപകനുമായ എം എ നജീബിനെ മൊഗ്രാൽ പുത്തൂർ കുന്നിൽ ശാഖാ എം എസ് എഫ് കമ്മിറ്റി അധ്യാപക ദിനത്തിൽ ആദരിച്ചു.
10 വർഷത്തിലേറെ അധ്യാപക രംഗത്തും വിദ്യഭ്യാസ മേഖലയിലും പ്രവർത്തിച്ചു വരുന്നു.കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്ററായി സേവനം ചെയ്യുന്നു.മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് , മുസ്ലിം എജ്യൂക്കേഷൻ സൊസ്റ്റി ജില്ലാ സമിതി അംഗം, കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, സി എച്ച് ലൈബ്രറി സെക്രട്ടറി, ആൾ ഇന്ത്യാ ഇൻസ്റ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ് അംഗം, കേരള മാപ്പിള കലാ അക്കാദമി ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പഠനം പാതി വഴിയിൽ നിർത്തിയവരെ കണ്ടെത്തി ഓപ്പൺ സ്ക്കൂൾ വഴി തുടർപഠനത്തിനുള്ള പ്രവർത്തനം നടത്തി വരുന്നു.ശാഖാ എം എസ് എഫ് പ്രസിഡണ്ട് അഫ്രാസ് അബ്ബാസ് അധ്യക്ഷത വഹിച്ചു.ജംഷീദ്കുന്നിൽ ,സുഹൈദ് ഇസ്മായിൽ, അനസ് കുന്നിൽ , അമാൻ കുന്നിൽ , ഇഷാൻ, റിസ്വാൻ,മർഫാൻ, ഷിബാൻ , അനസ് കുന്നിൽ സംബന്ധിച്ചു.

إرسال تعليق