കോഴിക്കോട്:(www.thenorthviewnews.in) നിപ വൈറസ് ബാധിച്ച് 13കാരന്‍ മരിച്ച പാഴൂര്‍, മുന്നൂര് പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കി.കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മാവൂര്‍ പുല്‍പ്പറമ്ബ്-കൂളിമാട് റോഡിന്‍്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും നടുവിലായി 45 ഓളം വീടുകളാണുള്ളത്. ഈ വീട്ടുകാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചു.ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡിലാണ് മരിച്ച കുട്ടിയുടെ വീട്. ഈ ഭാഗത്തേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്. കുളിമാട് - പുല്‍പ്പറമ്ബ് റോഡ് രാവിലെ ഒമ്ബതോടെ അടച്ചു. വാര്‍ഡിലെ പോക്കറ്റ് റോഡുകളെല്ലാം രാത്രി 12 മുതല്‍ അടച്ചു തുടങ്ങിയിരുന്നു.പ്രാഥമിക സമ്ബര്‍ക്കമുള്ള പ്രദേശത്തെ 18 പേരുടെതുള്‍പ്പെടെ 152 ആളുകളുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി. കുട്ടിയുടെ മാതാപിതാക്കളും ഐസൊലേഷനിലാണ്.
ആഗസ്റ്റ് 27നാണ് കുട്ടിക്ക് രോഗലക്ഷണം തുടങ്ങിയത്. തുടര്‍ന്ന് സമീപത്തെ ഒരു ക്ലിനിക്ക് അടക്കം അഞ്ച് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. പനിയും തലവേദനയും ഛര്‍ദിയും കൂടിയതിനെ തുടര്‍ന്ന് 28ന് സമീപത്തെ ക്ലിനിക്കിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീടാണ് രണ്ടു സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയത്. ഈ ആശുപത്രികളിലും മറ്റും ഉള്ള അവരുടെ സമ്ബര്‍ക്ക പട്ടികയും തയ്യാറാക്കുന്നുണ്ട്.സെപ്റ്റംബര്‍ ഒന്നിനാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെ വെച്ചാണ് ഇന്നു പുലര്‍ച്ച 4.45 ന് മരണപ്പെടുന്നത്. പ്രദേശത്ത് കടുത്ത കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ഭീതിയിലാകേണ്ടതില്ലെന്നും എന്നാല്‍, കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
മാവൂര്‍ സി.ഐ വിനോദന്‍്റെ നേതൃത്വത്തില്‍ പോലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് ഓളിക്കല്‍ ഗഫൂര്‍, വാര്‍ഡ് മെമ്ബര്‍ ഇ.പി. വത്സല എന്നിവര്‍ പ്രദേശത്ത് കേന്ദ്രീകരിച്ച് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ജില്ല സര്‍വെലൈന്‍സ് ഓഫിസര്‍ പിയൂഷ് സ്ഥലം സന്ദര്‍ശിച്ചു.

إرسال تعليق