കാസർകോട്:(www.thenorthviewnews.in) ഇക്കഴിഞ്ഞ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രകൃതി സൗഹൃദ അവാർഡിന്റെ കാസർകോട് ജില്ലാ തല വിജയികളായ അശ്വിൻ മണികണ്ഠനും, അഭിരാം മണികണ്ഠനുമുള്ള അവാർഡ് കൈമാറി. കുറ്റിക്കോൽ വേളാഴിയിലെ എം. മണികണ്ഠന്റെയും രമ്യയുടെയും മക്കളായ ഈ സഹോദരങ്ങൾ നിലവിൽ കുണ്ടംകുഴി ഗവണ്മെന്റ് സ്കൂളിൽ പത്താം തരത്തിലും ഏഴാം തരത്തിലും പഠിക്കുകയാണ്. അച്ഛനോടൊപ്പം ചേർന്നുള്ള പ്രകൃതി സൗഹൃദ കൃഷിയുൽപ്പാദനത്തിനാണ് ഇരുവരും അവാർഡിന് അർഹരായത്.

മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ സെക്രട്ടറി പി.എം. മുനീർ ഹാജി അവാർഡ് നൽകി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട്, സെക്രട്ടറിമാരായ അഷ്‌റഫ്‌ ബോവിക്കാനം, താഹ തങ്ങൾ, സലാം ബെളിഞ്ചം, ആഷിഫ് കല്ലടക്കുറ്റി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post