തിരുവനന്തപുരം:(www.thenorthviewnews.in)സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര, പെരുന്താന്നി, ബാലരാമപുരം, നെടുങ്കാട്, എറണാകുളം വാഴക്കുളം സ്വദേശികള്‍ക്കാണ് സിക്ക സ്ഥിരീകരിച്ചത്.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്തെ ആരോഗ്യ പ്രവര്‍ത്തകക്കാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എന്‍.ഐ.വി., കോയമ്ബത്തൂര്‍ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 35 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 11 പേരാണ് നിലവില്‍ രോഗികളായുള്ളത്. ബാക്കിയുള്ളവര്‍ നെഗറ്റീവായി.

Post a Comment

Previous Post Next Post