കാസർകോട്: (www.thenorthviewnews.in) കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ നീട്ടിയേക്കും. നിലവിൽ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങൾ 16 വരെ നീട്ടാനാണ് ആലോചന. ഇന്നു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. 

15ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ദരും വിദഗ്ദ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീട്ടാനുള്ള ആലോചന സി.പി.എമ്മിന്‍റെ നേതൃതലത്തിൽ നടന്നത്.

ഞായറാഴ്ച വരെ രോഗതീവ്രത കുറയുന്നില്ലെങ്കിൽ ഒരാഴ്ചത്തേക്ക് സംസ്ഥാനം സമ്പൂർണമായി അടച്ചിടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. രോഗതീവ്രത കുറയുന്നുണ്ടെങ്കിൽ നിയന്ത്രണങ്ങൾ തുടരും. ഇതിനു പിന്നാലെയായിരിക്കും പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞയടക്കം നടക്കുക.


Post a Comment

Previous Post Next Post