കാസർകോട്:(www.thenorthviewnews.in) ആവേശകരമായ kotaen’s ലീഗ് സീസൺ 2 അവസാനിച്ചു.ഹിൽടോപ് നായന്മാർമൂല  മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ Vikings badriya,spinneys fc,cassel black fc,avengers fc,എന്നീ നാലു ടീമുകൾക്കു വേണ്ടി ഇരുപത്തിയഞ്ചിൽ പരം താരങ്ങൾ അണിനിരന്നു. ലീഗ്അടിസ്ഥാനത്തിലായിരുന്നു മത്സരം ,Vikings badriya,avengers fc, ഫൈനലിൽ പ്രവേശിച്ചു.വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വി കിംഗ്സ് ബദരിയ അവഞ്ചേഴ്സ് എഫ്സിയെ പരാജയപ്പെടുത്തി , ഷാലു ,ഷിനു ,ഇരട്ട ഗോൾ നേടിയപ്പോൾ ഇസ്മാലി ഒരു ഗോളും നേടി ,അവഞ്ചേഴ്സ് നു വേണ്ടി ആരിഫ് ആശ്വാസഗോൾ നേടി .വി കിംഗ്സ് ബദ്രിയ യുടെ ക്യാപ്റ്റൻ നിസാമുദ്ദീനും സഹ കളിക്കാരും ട്രോഫി ഏറ്റുവാങ്ങി. ലീഗിലെ മികച്ച കളിക്കാരനായി അൻവറിനെ തെരഞ്ഞെടുത്തു , മികച്ച ടോപ് സ്കോററായ്‌ ശാലു വിനെ തെരഞ്ഞെടുത്തു. മികച്ച ഡിഫൻഡർ ആയി അവഞ്ചേഴ്സ് എഫ്സിയുടെ ആരിഫിന് തെരഞ്ഞെടുത്തു .അജു ആണ് ലീഗിലെ മികച്ച ഗോൾകീപ്പർ ,ആവേശകരമായ ഫൈനലിൽ കളിക്കാരുമായി പരിചയപ്പെടാൻ , ഹാഷിർ വെള്ളൂർ ,നിയാസ് മൊഗ്രാൽ ,അമ്പു ,മുഫി മൊഗ്രാൽ ,ജുനൈദ് , ദിൽഷാദ് മൊഗ്രാൽ ,എന്നിവർ പങ്കെടുത്തു . ജില്ലാ താരം റിഫായ് ഉപദേശവും നൽകി . Kotaen’s ദുബായ് കമ്മിറ്റി ആശംസകൾ നേർന്നു .

Post a Comment

Previous Post Next Post