അഗര്‍ത്തല:(www.thenorthviewnews.in) ത്രിപുരയില്‍ കര്‍ഫ്യൂവിന്റെ പേരില്‍ വിവാഹ പാര്‍ട്ടിയിലെത്തി വരനേയും ബന്ധുക്കളെയും കയ്യേറ്റം ചെയ്ത ജില്ലാ കളക്ടര്‍ മാപ്പ് പറഞ്ഞു. സംഭവം വിവാദമായപ്പോഴാണ് വെസ്റ്റ് ത്രിപുര ജില്ലാ മജിസ്‌ട്രേറ്റ് ശൈലേഷ് കുമാര്‍ യാദവ് മാപ്പ് പറഞ്ഞ് തടിയൂരിയത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയില്‍ രാത്രി പത്ത് മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ ഒരു വിവാഹചടങ്ങ് നടന്നിരുന്നു.
കര്‍ഫ്യൂ ലംഘിച്ച് ചടങ്ങ് നടത്തിയെന്ന് ആരോപിച്ച് ചടങ്ങിലേക്ക് ശൈലേഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു.വരനേയും വിവാഹത്തിനെത്തിയ അതിഥികളേയും കൈയേറ്റം ചെയ്തു. മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു.ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിവാഹത്തിന് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയ കത്ത് ബന്ധുക്കള്‍ കാണിച്ചപ്പോള്‍ കളക്ടര്‍ അത് വാങ്ങി വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Post a Comment