ന്യൂ​ഡ​ല്‍​ഹി:(www.thenorthviewnews.in)  രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോക്ഡൗണ്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാന്‍ കേ​ന്ദ്ര തീരുമാനം.


ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള രാജ്യത്തെ 150തോ​ളം ജി​ല്ല​ക​ളി​ലാണ് ലോക്ഡൗണ്‍ ഏ​ര്‍​പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശിച്ചിരിക്കുന്നത്.അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍​ക്ക​ട​ക്കം ഇ​ള​വ് ന​ല്‍​കി​ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനാണ് നിര്‍ദേശം.


ചൊ​വ്വാ​ഴ്ച ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ള്‍​ക്ക് ശു​പാ​ര്‍​ശ ചെ​യ്ത​ത്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷം മാ​ത്രമായിക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നമെടുക്കുക.

Post a Comment

Previous Post Next Post