കാസർകോട് :(www.thenorthviewnews.in) കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ഓൺലൈൻ രെജിസ്ട്രേഷൻ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ മുഴുവൻ എം.എസ്.എഫ് ശാഖയിലും കോവിഡ് വാക്‌സിൻ റെജിസ്ട്രേഷൻ ഹെല്പ് ഡെസ്ക് സ്ഥാപിക്കാൻ എം എസ് എഫ് കാസർകോട് ജില്ലാ വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു
മുസ്ലീം ലീഗ് യൂത്ത് ലീഗ് കമ്മിറ്റികളുമായി സഹകരിച്ചാണ് ഹെല്പ് ഡെസ്ക് സ്ഥാപിക്കുക കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതമാവാനും യോഗം പ്രവർത്തകർക്ക് നിർദേശം നല്കി
ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷധ വഹിച്ചു ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി,ജാബിർ തങ്കയം,റംഷീദ് തോയമ്മൽ,സയ്യിദ് താഹ,സലാം ബെളിഞ്ചം,ഖാദർ ആലൂർ,സവാദ് അംഗഡിമൊഗർ,റഫീഖ് വിദ്യാനഗർ,ജംഷീദ് ചിത്താരി,ഫസൽ ബെവിഞ്ച,മഷൂദ് താലിചാലം സംസാരിച്ചു

إرسال تعليق