കാസർകോട് :(www.thenorthviewnews.in) സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും ഇല്ലാത്ത വിധത്തിൽ ജില്ല ഭരണകൂടം നടപ്പില്‍ വരുത്താന്‍ തിരുമാനിച്ച അശാസ്ത്രിയ കോവിഡ് 19 ജാഗ്രത നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ ടൗണുകളിലേക്ക് മാത്രം പ്രവേശിക്കുന്നതിന് കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റൊ കോവിഡ് 19 പ്രതിരോധ വാക്‌ഷിനേഷൻ സ്വീകരിച്ച സർട്ടിഫിക്കറ്റൊ വേണമെന്ന് പറയുന്ന ജില്ല ഭരണകൂടത്തിന്റെ ഈ അശാസ്ത്രിയമായ തീരുമാനം മൂലം പോലീസ് രാജ് നടപ്പാക്കാനാണ് ശ്രമിക്കുന്നതെനും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. ഇത് മൂലം ജനങ്ങൾ ഈ ടൗണുകളെ ഒഴിവാക്കി ഈ നടപടികളില്ലാത്ത മറ്റു ടൗണുകളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടാവുകയും ഇത് മൂലം ചില ടൗണുകളിലെ കച്ചവടത്തെ മാത്രം ബാധിക്കുന്ന നടപടിയായി ഇത് മാറുകയും കോവിഡ് 19 പ്രതിരോധത്തിന് യാതൊരു വിധത്തിലുള്ള ഫലമില്ലാതെ പോവുകയും ചെയ്യും. കാസർകോട് നഗര പ്രദേശത്തെയും മറ്റു സമീപ പ്രദേശത്തെയും ജനങ്ങൾ കോവിഡ് 19 പരിശോധനക്ക് വേണ്ടിയും വാക്സിൻ സ്വീകരിക്കാനും മറ്റു ഹോസ്പിറ്റൽ ആവശ്യത്തിനുമൊക്കെ കാസർകോട് നഗരത്തിലേക്ക് കടന്നു ചെല്ലെണ്ട ആവശ്യമാണ്. അതിനാൽ ഈ നടപടികൾ ജനങ്ങളിൽ കൂടുതൽ പരിഭ്രാന്തിയുണ്ടാക്കുന്നതായിരിക്കും. വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ആവശ്യമെന്ന് പറയുമ്പോൾ ഇന്നും വാക്സിൻ സ്വീകരിക്കാൻ പ്രായപരിധി നിലനിക്കുന്ന സാഹചര്യമാണുള്ളത്. ഈ വിധത്തിലുള്ള കടുത്ത നടപടികൾ കൈകൊള്ളുന്നതിന് മുമ്പ് എല്ലാവർക്കും വാക്സിൻ സ്വീകരിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. കാസർകോട് ടാറ്റ നിർമിച്ച കോവിഡ് ഹോസ്പിറ്റലിൽ ആവശ്യമായ അത്യാധുനിക സൗകര്യമൊരുക്കാൻ കഴിയാത്ത ജില്ല ഭരണകൂടം കോവിഡ് വ്യാപനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ജനങ്ങളിലേക്ക് വരുത്തി തീർത്ത് മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണ് ഇതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. മറ്റു ജില്ലകളിൽ നടപ്പിലാക്കുന്ന നിയന്ത്രങ്ങൾ കാസർകോടും നടപ്പിലാക്കി ജനങ്ങളുടെ സഹകരണത്തോടെ കോവിഡ് പ്രതിരോധം തീർക്കാൻ ജില്ല ഭരണകൂടം ശ്രമിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ജനങ്ങളോട് സർട്ടിഫിക്കറ്റ് ചോദിക്കുന്ന നിയമപാലകർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതുന്നത് നന്നായിരിക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Post a Comment