ചെന്നൈ:(www.thenorthviewnews.in) ഹൃദയാഘാദത്തെത്തുടര്‍ന്ന് അന്തരിച്ച നടന്‍ വിവേകിന്‍റെ മരണവാര്‍ത്ത സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്ന കുറിപ്പുകള്‍ അദ്ദേഹം പങ്കുവെക്കുമായിരുന്നു. അത്തരത്തില്‍ മരണത്തെക്കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റാണ് ആരാധകരെ വികാരഭരിതരായിരിക്കുന്നത്."ലളിതവും നിസ്വാര്‍ത്ഥവും കറയില്ലാത്തതുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും. പലരും മരിക്കും. പക്ഷെ, ചിലര്‍ മരണശേഷവും ജീവിക്കുന്നു", എന്നാണ് തമിഴില്‍ വിവേക് കുറിച്ച ട്വീറ്റ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെതന്നെ വിവേക് മരിച്ചാലും ലക്ഷക്കണക്കിന് ജനങ്ങളുടെ മനസില്‍ ജീവിക്കും എന്ന് ആരാധകര്‍ എഴുതുന്നു.ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് നടനെ ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നടത്തി. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.


കടപ്പാട്:മീഡിയ വൺ

Post a Comment

Previous Post Next Post