ദോഹ:(www.thenorthviewnews.in) ഇന്ത്യയില്‍ നിന്ന്​ കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക്​ ഖത്തറില്‍ ഇനി ക്വാറന്‍റീന്‍ വേണ്ട. കോവിഷീല്‍ഡ് വാക്സിന്​ ഖത്തര്‍ അധികൃതര്‍ അംഗീകാരം നല്‍കി​യതായി ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. രണ്ടാം ഡോസ്​ എടുത്ത്​ രണ്ടാഴ്​ച കഴിഞ്ഞ്​ ഖത്തറില്‍ എത്തുന്നവര്‍ക്കാണ്​ ഇളവ്. വാക്​സിന്‍ എടുത്തതിന്‍െറ സര്‍ട്ടിഫിക്കറ്റ്​ യാത്രക്കാരന്‍െറ കൈവശം ഉണ്ടായിരിക്കണം. ഏപ്രില്‍ 25 മുതലാണ്​ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. ഫൈസര്‍, മൊഡേണ എന്നീ വാക്​ സിനുകളാണ്​ ഖത്തറില്‍ നിലവില്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുന്നത്​. ആസ്​ട്രസെനക, ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സന്‍ എന്നിവക്കും ഖത്തര്‍ അംഗീകാരം നല്‍കിയിരുന്നു. ഈ പട്ടികയിലാണ്​ ഇപ്പോള്‍ കോവിഷീല്‍ഡിനെയും ഉള്‍​െപ്പടുത്തിയിരിക്കുന്നത്​.

ആദ്യഘട്ടത്തില്‍ ഖത്തറില്‍ നിന്ന്​ വാക്​സ​ിന്‍ സ്വീകരിച്ച്‌​ ആറുമാസത്തിനുള്ളില്‍ തിരിച്ചെത്തുന്നവര്‍ക്ക്​ ക്വാറന്‍റീന്‍ ഒഴിവാക്കിയിരുന്നു. ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള രാജ്യങ്ങളില്‍ നിന്ന്​ ഖത്തറില്‍ എത്തുന്നവര്‍ക്ക്​ ഒരാഴ്​ച ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്​. ഏപ്രില്‍ 25 മുതല്‍ ഇന്ത്യയില്‍ നിന്ന്​ കോവിഷീല്‍ഡ്​ വാക്​സ​ിന്‍ എടുത്തവരെയും ഹോട്ടല്‍ ക്വാറന്‍റീനില്‍ നിന്ന്​ ഒഴിവാക്കുകയാണ്​ ഇപ്പോള്‍ ചെയ്​തിരിക്കുന്നത്​. ആയിരക്കണക്കിന്​ ഇന്ത്യക്കാര്‍ക്ക്​ ഖത്തര്‍ തീരുമാനം പ്രയോജനം ചെയ്യും. ഖത്തറിലെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരാണ്​.

Post a Comment

Previous Post Next Post