കാസർകോട്:(www.thenorthviewnews.in) ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ഒരുക്കങ്ങൾ പൂർത്തിയായി. മഞ്ചേശ്വരം,കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി സജ്ജമാകുന്നത്. 983 മെയിൻ ബൂത്തുകളും 608 ഓക്സിലറി ബൂത്തുകളുമുൾപ്പെടെയാണിത്.
നിയമസഭാ തെരഞ്ഞെടുപ്പിനായി, പുതുതായി പേര് ചേർത്തവർ ഉൾപ്പെടെ 202l മാർച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ആകെ 10,59,967 വോട്ടർമാരാണുള്ളത്. ഇതിൽ പൊതുവോട്ടർമാരും പ്രവാസി വോട്ടർമാരും ഉൾപ്പെടെ 10,58,337 പേരും 1630 സർവീസ് വോട്ടർമാരുമാണുള്ളത്. ആകെ വോട്ടർമാരിൽ 5l8501 പേർ പുരുഷന്മാരും 5,4l,460 പേർ സത്രീകളും ആറ് പേർ ഭിന്നലിംഗക്കാരുമാണ്.
1989 വീതം പ്രിസൈഡിങ് ഒഫീസർമാർ, ഫസ്റ്റ് പോളിങ് ഓഫീസർമാർ, സെക്കൻഡ് പോളിങ് ഓഫീസർമാർ, തേഡ് പോളിങ് ഓഫീസർമാർ, 159l പോളിങ് അസിസ്റ്റൻ്റുമാർ, 153 മൈക്രോ ഒബ്സർവർമാർ എന്നിവർ ഉൾപ്പെടെ 9700 ജീവനക്കാരെയാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇ-പോസ്റ്റിങ് നടത്തിയത്. റിസർവ് ഉൾപ്പെടെയാണിത്. ഇതിന്ന് പുറമേ ബൂത്തുകളിൽ കോവിഡ് 19 പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് അങ്കണവാടി പ്രവർത്തകരേയും ആശാവർക്കർമാരെയും നിയോഗിച്ചിട്ടുണ്ട്.

Post a Comment