കാസർകോട്:(www.thenorthviewnews.in) ജില്ലയിൽ കൂടുതൽ വികസനം നടന്നത് ഉടുമായിലാണെന്ന് എൽഡിഫ് സ്ഥാനാർഥി സി.എച് കുഞ്ഞമ്പു അവകാശപ്പെട്ടു.കാസർകോട് പ്രസ്സ് ക്ലബ്‌ സംഘടിപ്പിച്ച പഞ്ചസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ട് കാലത്തെ എൽഡിഫ് ൻ്റെ ഇടപെടൽ ഉദുമയുടെ വികസനത്തിന്‌ വഴിതെളിച്ചു. ഉപ്പു വെള്ളമുൾപ്പെടെ വിവിധ ജനകീയ പ്രേശ്നങ്ങൾ പരിഹരിക്കുകയുണ്ടായി. പ്രകൃതി രമണീയമായ ഭാവിക്കരയെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ ശ്രമിക്കും. അടിസ്ഥാന വികസനങ്ങൾക്ക് ഊന്നൽ നൽകി നിരവധി പാലങ്ങളും റോഡുകളും നിർമ്മിച്ചു. വൈവിദ്യ മാർന്ന ഒട്ടേറെ കർമ്മ പദ്ധതികൾ തന്റെ മുന്നിലുണ്ട്. ഇത്തവണയും എൽഡിഫ് ജയിക്കും പിണറായി തന്നെ മുഖ്യമന്ത്രിയാകും.

 ഉദുമയെ രാഷ്ട്രീയ കൊലപാതകം കൊണ്ട് ലോക മലയാളികളുടെ മാനം കെടുത്തിയതാണ് എൽഡിഫ് ചെയ്തതെന്നു യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണ പെരിയ കുറ്റപ്പെടുത്തി. കൊലപാതക രാഷ്ട്രീയത്തിനെതിരായുള്ള വിധിയെഴുതാണ് ഇത്തവണ ഉദുമയിൽ നടക്കുന്നത്. പുതിയ ഉദുമ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. രണ്ടു റോഡുകൾ കാട്ടി ഉദുമ വല്ലാതെ വികസിച്ചു എന്ന് പറയുമ്പോൾ കെട്ടിരിക്കുന്നവർ മൂക്കത്തു വിരൽ വെക്കുന്നു. നല്ലൊരു ആശുപത്രിയുണ്ടോ. ഒരു വ്യവശാലയുണ്ടോ. ഉമ്മൻ ചാണ്ടി സർകാർ  ബജറ്റിൽ ഉൾപ്പെടുത്തിയ പെരിയ എയർ സ്ട്രിപ്പ് പദ്ധതി പോലും അനാഥ മായി കിടക്കുന്നു. ഉദുമ മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള കരിയർ ഗൈഡൻസ് സ്ഥാപിക്കുമെന്നും യുഡിഎഫ് ഉദുമ കോട്ട പിടിച്ചടക്കുമെന്നും  ബാലകൃഷ്ണൻ പറഞ്ഞു. ഉദുമയിൽ വികസന മുരടിപ്പാണൂ ഉള്ളതെന്നു ബിജെപി സ്ഥാനാർഥി എ.വേലായുധൻ കുറ്റപ്പെടുത്തി. ഉദുമയിൽ റോഡില്ല, കുടിവെള്ളമില്ല, ചികിത്സാ സൗകര്യമില്ല, ഒരു തൊഴിൽ ശാല പോലുമില്ല. കള്ള വോട്ട് കൊണ്ടാണ് ഉദുമയിൽ എൽഡിഫ് വിജയിക്കുന്നത്. ഇത്തവണ ഉദുമയിലെ വിജയം എൻ.ഡി.എ കാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ഹാഷിം ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മേഷ് സ്വാഗതം പറഞ്ഞു

Post a Comment

أحدث أقدم