കസർകോട്:(www.thenorthviewnews.in)  തണ്ണീർ തടം മണ്ണിട്ട് നികത്തിയെന്ന പരാതിയിൽ പിടിച്ചെടുത്ത വാഹനം (ജെ.സി.ബി) വിട്ട് നൽകുന്നതിന് ജില്ലാ കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തതുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് ജില്ലാ കളക്ടർക്കെതിരെ  നിർദ്ധേശം ആവിശ്യപ്പെടാനും നടപടി കൈ കൊള്ളാനും അഡ്വ.നിഖിൽ നാരായണൻ ജില്ലാ കോടതിയിൽ ഹർജി നൽകി.

 തഹസിൽദാറിൻ്റെ നേത്രത്വത്തിലാണ് വണ്ടി പിടിച്ചെടുത്തത്. വണ്ടി തിരിച്ച് കിട്ടാൻ 2 ലക്ഷം 80000 രൂപയായിരുന്നു ഫൈൻ. ഇതിനെതിരെ വണ്ടി വിട്ട് നൽകാനും ഉത്തരവ് അസാദുവാക്കാനും ആവിശ്യപ്പെട്ട് കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ഇത് ജില്ലാ കോടതി അംഗീകരിക്കുകയും അഞ്ച് ലക്ഷം രുപയുടെ ബോണ്ട് വെച്ച് രണ്ടാൾ ജാമ്യത്തിൽ വണ്ടി വിട്ട് കൊടുക്കാൻ വിധി പറഞ്ഞത്. എന്നാൽ ഒരു മാസം കളക്ടറേറ്റിൽ കേറിയിറങ്ങിയതല്ലാതെ ഉത്തരവ് പരിഗണിക്കാൻ ജില്ലാ കളക്ടർ കൂട്ടാക്കിയില്ലെന്ന് കാണിച്ച് കളക്ടർക്കെതിരെ നടപടിക്കും ശക്തമായ നിർദ്ധേശം നൽകാൻ വേണ്ടിയും കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അഡ്വ. നിഖിൽ നാരായണനാണ് കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തത്.

Post a Comment

أحدث أقدم