കാസർകോട്:(www.thenorthviewnews.in)സമ്പൂര്‍ണ്ണ ഗുണമേന്‍മ നയത്തിന്റെ ഭാഗമായി നായന്മാർമൂല സർക്കാർ മാതൃകാ ഹോമിയോ ഡിസ്പൻസറിയിൽ നടപ്പിലാക്കിയ വിവിധ പരിഷ്‌ക്കാരങ്ങള്‍ പരിഗണിച്ചാണ് ഗുണനിലവാര മേന്മയുടെ അന്താരാഷ്ട്ര സൂചികയായ ഐ.എസ്.ഒ 9001 2015 അംഗീകാരം ലഭിച്ചത് . ഡിസ്പെൻസറി സംവിധാനം ജനസൗഹൃദമാക്കല്‍, കുറ്റമറ്റ രീതിയിൽ  സേവനങ്ങള്‍ നല്‍കല്‍, മുതിർന്നവർക്കും മുലയൂട്ടുന്ന അമ്മമാർക്കുമുൾപ്പടെയുള്ള ഇരിപ്പിട സൗകര്യങ്ങള്‍ , കുടിവെള്ളം , ടോക്കൺ മെഷീന്‍, സേവന ബോര്‍ഡുകള്‍, ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള മികച്ച ആശയ വിനിമയം എന്നിവ വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്. ഐഎസ്ഒ - 9001 : 2015 സർട്ടിഫിക്കേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെയും  കാസർകോട് ജില്ലയിലെ ആദ്യത്തെയും ഹോമിയോ ഡിസ്പെൻസറിയാണ് നായന്മാർമൂല മാതൃകാ ഹോമിയോ ഡിസ്പെൻസറി.

ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതിനു നേതൃത്വം വഹിച്ച മെഡിക്കൽ ഓഫീസർ ഡോ. എം. എസ്. ഷീബയുടെ അനുഭവ സമ്പത്തും ജീവനക്കാരുടെ അശ്രാന്ത പരിശ്രമവും ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയും ചെങ്കള പഞ്ചായത്ത് ഭരണ സമിതിയുടെ കൂട്ടായ്മയുമാണ് നായന്മാർമൂല സർക്കാർ  മാതൃകാ ഹോമിയോ ഡിസ്‌പെൻസറിക്ക് ഈ അംഗീകാരം ലഭിക്കാൻ സഹായകരമായതെന്ന് നായന്മാർമൂല ഡിസ്പൻസറിയിൽ വച്ച് നടന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗീകാരം പ്രഖ്യാപിച്ചു കൊണ്ട് ഹോമിയോ ജില്ലാ മെഡിക്കലോഫീസർ ഡോ. രാമസുബ്രഹ്മണ്യം പറഞ്ഞു.

Post a Comment

أحدث أقدم