കാസർകോട്:(www.thenorthviewnews.in) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.മുസ്‌ലിം ലീഗ് സ്ഥനാർത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

കാസർകോട് സിറ്റിംഗ് എം.എൽ.എ എൻ. എ നെല്ലിക്കുന്ന് തന്നെ വീണ്ടും മത്സരിക്കും. മഞ്ചേശ്വരത്ത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്റഫാണ് സ്ഥാനാർത്ഥി. മികച്ച പ്രഭാഷകനും കന്നഡ തുളു മലയാളം ഭാഷകളിൽ പ്രാവീണ്യമുള്ള യുവ നേതാവുമാണ് അഷ്റഫ്.




Post a Comment

Previous Post Next Post