കാസർകോട്:(www.thenorthviewnews.in) ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫായിരിക്കും കാസർകോട് നിയോജക മണ്ഡലത്തിൽ ഐ.എൻ.എൽ സ്ഥാനർത്ഥി. ഐ.എൻ.എൽ മത്സരിക്കുന്ന മറ്റു രണ്ടു മണ്ഡലങ്ങളിലെ (കോഴിക്കോട് സൗത്ത്,വെളളികുന്ന്) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഐ.എൻ.എല്ലിന്റെ പ്രവാസി ഘടകമായ ഐ.എം.സി.സിയൂടെ ഷാർജ,യു.എ.ഇ കമ്മിറ്റികളുടെ ജന.സെക്രട്ടറിയായി 20 വർഷത്തോളമായി പ്രവർത്തിക്കുകയുണ്ടായി. പാർട്ടി ഉദുമ മണ്ഡലം ജന.സെക്രട്ടറി,കാസർകോട് ജില്ലാ സെക്രട്ടറി, തുടങ്ങിയ വിവിധ പദവികളിലിരുന്ന ലത്തീഫ് നിലവിൽ സംസ്ഥാന സെക്രട്ടറിയാണ്.വിവിധ കലാ-കായിക സാംസ്കാരിക വേദികളുടെ സാരഥ്യം വഹിക്കുന്നു.

Post a Comment