കാസർകോട്:(www.thenorthviewnews.in)  തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ചില മാധ്യമങ്ങൾ സർവ്വേ എന്ന പേരിൽ കൈകൊണ്ട കേരളമിതുവരെ കണ്ടിട്ടില്ലാത്ത വ്യാജ പ്രചാരണത്തിൽ യുഡിഎഫിനു വിശ്വാസമില്ല. ഏപ്രിൽ 6നു കേരള ജനത നൽകുന്ന വിധിയിലാണ് വിശ്വാസമെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കാസർകോട് പ്രസ്സ് ക്ലബ്‌ സംഘടിപ്പിച്ച പഞ്ചസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാനാർഥി പ്രഖ്യാപിക്കും മുമ്പേ ഏതെങ്കിലും ഒരു മണ്ഡലത്തിലെ രണ്ടു ലക്ഷത്തോളം വോട്ടർ മാർക്കിടയിൽ നൂറോ ഇരുന്നൂറോ പേരെ ഫോണിൽ ബന്ധപ്പെട്ട് നടത്തിയ സർവ്വേ തട്ടിപ്പാണ്. യുഡിഎഫ് നുള്ള റേറ്റിംഗ് കുറവാണെന്ന് കാണിക്കാൻ ചില മാധ്യമങ്ങൾക്ക് കോടികളുടെ പരസ്യവും നൽകി.ഒരു കമ്പനി തന്നെ പലർക്കും ഒരേ തരത്തിലുള്ള റിപ്പോർട്ട് നൽകി. ഇതു മോഡി ശൈലിയാണ്. പിണറായി തുടർ ഭരണത്തിനായി ആ പാത പുന്തുടരുന്നു.കേരള ജനത ഭരണം മാറ്റത്തിനായി കാത്തിരിക്കുമ്പോഴാണ് ഇത്തരം തട്ടിപ്പുമായി ഇടതു പക്ഷം രംഗത്ത് വരുന്നത്. ഇതു സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം വ്യാജ വോട്ടർലിസ്റ്റും. മുന്നണികൾ തമ്മിലുള്ള വിത്യാസം ഒന്നോ ഒന്നരയോ ലക്ഷത്തിന്റെ  വോട്ടുകളാണ്. അതറിയാവുന്ന സിപിഎം അനുകൂലികളായ ഉദ്യോഗസ്തരെ ഉപയോഗിച്ച് നാലു ലക്ഷം കള്ള വോട്ടുകൾ വോട്ടർ പട്ടികയിൽ ചേർത്തത്. തെളിവ് സഹിതം ഇതേക്കുറിച്ച് പരാതി സമർപ്പിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.സിപിഎംയും ബിജെപിയും രണ്ടും ഒന്നാന്ന്. അവരുടെ ലക്ഷ്യവും മാർഗ്ഗവും ഒന്ന്. കോൺഗ്രസിനെ നശിപ്പിക്കാൻ ഇരുവരും ചേർന്ന് തന്ത്രം മെനയുകയാണ്.അനുഭവസ്തരായ സീനിയർ നേതാക്കളും 55% പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം കൊടുത്ത സ്ഥാനാർത്ഥി പട്ടികയാണ് ഇപ്രാവിശ്യം കോൺഗ്രസ്സിൻ്റേത്. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. 4 ലക്ഷത്തോളം വ്യാജ വോട്ടുകൾ ചേർത്ത് തിരഞ്ഞെടുപ്പ് പ്രക്രീയയെ അട്ടിമറിക്കാനാണ് ഇടത് പക്ഷം ശ്രമിച്ചത് ഒരേ ആൾക്കു ഒന്നിലധികം വോട്ടുകളുണ്ട്. ഒരിടത്തു വോട്ട് ചെയ്ത് മഷി ഉണങ്ങും മുമ്പ് അടുത്ത പഞ്ചായത്തിൽ വോട്ട് ചെയ്യും. തെളിവുകൾ സഹിതം ഇതെക്കുറിച്ചുള്ള പരാതി ഇന്ന് രേഖ മൂലം കമ്മിഷന് നൽകും.

പ്രസ്സ് ക്ലബ്‌ പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മേഷ് സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കാസർകോട്ട് നിന്നാരംഭിച്ചു

Post a Comment

Previous Post Next Post