കാസർകോട്:(www.thenorthviewnews.in) പതിവ് പോലെ ഇക്കുറിയും മണ്ഡലം കൈവിടില്ല എന്നുറച്ച പ്രതീക്ഷയിൽ കളത്തിലിറങ്ങുകയാണ് എൻഎ നെല്ലിക്കുന്ന്. കഴിഞ്ഞ രണ്ടു കാലത്തെ വികസന തുടർച്ചക്ക് ജയം അനിവാര്യമാണ് എന്നതാണ് എൻഎയുടെ പ്രചാരണ വിഷയം. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജില്ലക്ക് എൻഎ നെല്ലിക്കുന്നിലൂടെ ഒരു മന്ത്രി സ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾ അവസാനിച്ചു ഒറ്റക്കെട്ടായി യുഡിഎഫ് തനിക്കൊപ്പമുണ്ടന്നാണ് എൻഎയുടെ വാദം.
ജില്ലയിലെ കരുത്തനായ നേതാവ് എന്ന പരിഗണനയിൽ ബിജെപി വീണ്ടും അഡ്വക്കറ്റ് കെ ശ്രീകാന്തിനെ തന്നെ രംഗത്തിറക്കുകയായിരുന്നു. നിലവിലെ എംഎൽഎക്കെതിരെയുള്ള ജനവികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപി.
എൽഡിഎഫിൽ അപ്രതീക്ഷിത സ്ഥാനാർഥിയായി കടന്നു വന്ന ഐഎൻഎൽ നേതാവ് എംഎ ലത്തീഫ് അട്ടിമറി പ്രതീക്ഷയിലാണ്. 5 വർഷത്തെ ഭരണ നേട്ടം വോട്ടായി മാറുമെന്നാണ് ലത്തീഫ് പറയുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പിൽ ജനങ്ങൾ അതൃപ്തരാണെന്നും അത് തന്റെ വിജയ സാധ്യത വർധിപ്പിക്കുന്നുവെന്നും ലത്തീഫ് പറയുന്നു. സംസ്ഥാനത്തു ഏറെ ചർച്ചയാകുമെന്നു കരുതിയ ശബരിമല വിഷയമോ സ്വർണ്ണക്കടത്ത് വിഷയമോ ഇവിടെ ചർച്ചയെയല്ല. വികസനവും കാസർകോടിന്റെ മാറ്റവുമാണ് ഇവിടെ പ്രചരണ വിഷയമായിരിക്കുന്നത്.

Post a Comment