കാസർകോട്:(www.thenorthviewnews.in) 
'മാസ്‌കാണ് മുഖ്യം' ക്യാമ്പയിന്‍ര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു നിര്‍ദ്ദേശിച്ചു. ഓണ്ലൈനായി ചേര്‍ന്ന കൊറോണ കോര്‍കമ്മറ്റി യോഗത്തില് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ കോവിഡ് കണക്കുകള്ര്‍ധിക്കുന്നതായും കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് പരിധികളിലെ ജനങ്ങള്ക്കിടയില് മാസ്‌ക് ഉപയോഗം കുറഞ്ഞതായും യോഗം വിലയിരുത്തി.

മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്തി നടപടി സ്വീകരിക്കാന് തിരഞ്ഞെടുപ്പ് ചുമതലയിലുള്ള ഫ്ളയിങ് സ്‌ക്വാഡുകളെകൂടി ചുമതലപ്പെടുത്താനും യോഗത്തില് തീരുമാനമായി. വാര്ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്ത്തനം കൂടുതല് ശക്തമാക്കണമെന്നും കളക്ടര് പറഞ്ഞു. സെക്ടറല് മജിസ്‌ട്രേറ്റുമാരോടൊപ്പം പൊലീസും പ്രവര്ത്തനം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് പറഞ്ഞു. ജില്ലയില് കോവിഡ് കണക്കുകള് വര്ധിക്കുന്നതില് യോഗം ആശങ്ക അറിയിച്ചു. 



KEYWORD


DISTRICT COLLECTOR KASARAGOD

DISTRICT INFORMATION OFFICE KASARAGOD

DMO KASARAGOD

Post a Comment

Previous Post Next Post