കാസർകോട്:(www.thenorthviewnews.in) കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു കൊറോണ കോര്‍ കമ്മറ്റിയോഗത്തില്‍ പറഞ്ഞു. 45 വയസ്സിന് മുകളില്‍ പ്രായമുള്ള രോഗികളും 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാണ്. ജില്ലയില്‍ 83 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. ജില്ലയില്‍ മെഗാ വാക്‌സിനേഷന്‍ സംഘടിപ്പിക്കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ നൂറ് ശതമാനംഉറപ്പാക്കാനായി വൃദ്ധ സദനങ്ങള്‍ കേന്ദ്രീകരിച്ചും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൂട്ടമായിരുത്തി ക്ലാസ് നടത്തരുത്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാര്‍ഥികളെയും ചെറിയ കുട്ടികളെയും ഒരുമിച്ച് ഇരുത്തി ക്ലാസ് എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവില്‍ ഓണ്‍ലൈനായി മാത്രമാണ് ചെറിയ കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നല്‍കാന്‍ അനുമതിയുള്ളത്. അതിന് വിപരീതമായി നടത്തുന്ന ക്ലാസ് രീതികള്‍ അവസാനിപ്പിക്കണമെന്ന് യോഗം അറിയിച്ചു. വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ക്ലസ്റ്ററുകളായി തിരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള പട്ടിക ലഭ്യമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ എ.ഡി.എം അതുല്‍ എസ്.നാഥ്, ഡി.എം.ഒ ആരോഗ്യം ഡോ. എ.വി രാംദാസ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.
KEYWORD
DISTRICT COLLECTOR KASARAGOD
DISTRICT INFORMATION OFFICE KASARAGOD
DMO KASARAGOD

Post a Comment