തിരുവനന്തപുരം:(www.thenorthviewnews.in) പെട്രോള്‍-ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച്‌​ ചൊവ്വാഴ്​ച മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ​

െക.എസ്​.ആര്‍.ടി.സിയിലെ ​വിവിധ യൂനിയനുകളും പണിമുടക്കിന്​ പിന്തുണ അറിയിച്ചതിനാല്‍ ബസുകള്‍ ഒാടില്ല. സ്വകാര്യ ബസുകളും സമരത്തില്‍ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

വര്‍ക്ക്​​േഷാപ്പുകളടക്കം പ്രവര്‍ത്തിക്കില്ല. അതേസമയം പാല്‍, പത്രം, വിവാഹം, ആംബുലന്‍സ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. സാധാരണ മോ​േട്ടാര്‍ തൊഴിലാളി പണിമുടക്കുകള്‍ 24 മണിക്കൂറാണ്​ നടക്കാറുള്ളതെങ്കിലും നിലവിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചാണ്​ 12 മണിക്കൂറായി ചുരുക്കിയതെന്ന്​ ഭാരവാഹികള്‍ വ്യക്തമാക്കി.

പണിമുടക്കില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. പണിമുടക്കില്‍ പ​െങ്കടുക്കുന്ന തൊഴിലാളികള്‍ എല്ലാ ജില്ല ആസ്ഥാനങ്ങളിലും താലൂക്ക്​ കേന്ദ്രങ്ങളിലും ചൊവ്വാഴ്​ച പ്രകടനം നടത്തും. പ്രചാരണാര്‍ഥം തിങ്കളാഴ്​ച മിക്കയിടങ്ങളിലും സംയുക്ത തൊഴിലാളികളുടെ സൂചനപ്രകടനങ്ങള്‍ നടന്നു.

കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി, അഡീഷനല്‍ എക്സൈസ്, സര്‍ചാര്‍ജ്​ തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതും പെട്രോളിയം കമ്ബനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതുമാണ്​ എണ്ണ വിലക്കയറ്റത്തിനു പിന്നിലെന്ന്​ സംയുക്തസമരസമിതി ഭാരവാഹികള്‍ ആ​േരാപിച്ചു. സി​.​െഎ.ടി.യു, ​എ.​െഎ.ടി.യു.സി, ​െഎ.എന്‍.ടി.യു.സി, എസ്​.ടി.യു, എച്ച്‌​.എം.എസ്​, യു.ടി.യു.സി, ടി.യു.സി.​െഎ, ജനത ട്രേഡ്​ യൂനിയന്‍ എന്നിവരാണ്​ പണിമുടക്കിന്​ ആഹ്വാനം ചെയ്​തിരിക്കുന്നത്​.

Post a Comment

Previous Post Next Post