പ​ത്ത​നം​തി​ട്ട:(www.thenorthviewnews.in)  നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​ഖ്യാ​പ​നം. കേരളത്തിന്റെ വികസനമുരടിപ്പിന് അറുതി വരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനിന് വേണമെന്നുള്ളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വി​ജ​യ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത ദി​വ​സം മ​റ്റു സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ര്‍​ട്ടി സ​ജ്ജ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യി​ല്ലാ​തെ അ​ഞ്ച് മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ്രീ​ധ​ര​നാ​യി. അ​ഴി​മ​തി​യി​ല്ലാ​തെ വി​ക​സ​ന​മാ​ണ് വേ​ണ്ട​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. വീ​ടി​നോ​ട് അ​ടു​ത്ത മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ല്‍ പൊ​ന്നാ​നി​യി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് ഇന്ന് ശ്രീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കും.

‘ഒരവസരം മെട്രോമാന് ലഭിച്ചാല്‍ നരേന്ദ്ര മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് നടപ്പാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കുന്നുണ്ട്. ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപാലായനമായിരിക്കും ഫലം. തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികള്‍ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ല. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും’ സുരേന്ദ്രന്‍ പറഞ്ഞു.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തെ ക​ട​ക്കെ​ണി​യി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​വും പ്രാ​മു​ഖ്യം ന​ല്‍​കു​ക​യെ​ന്നും ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

Post a Comment

Previous Post Next Post