കാസർകോട് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പഞ്ചസഭയിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥികൾ
കാസർകോട്:(www.thenorthviewnews.in) കാസർകോടിനു ശാപമായിരുന്ന ഉപ്പുവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിനു പിന്നിൽ തന്റെ ദീർഘ കാലത്തെ പരിശ്രമമുണ്ടെന്നും അതിന്റെ പിതൃത്വം ആരും ഏൽക്കേണ്ടതില്ലെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. കാസർകോട് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പഞ്ചസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പൂർത്തിയാക്കാൻ കഴിയാതെ പണി നിർത്തിയ കരാറുകാരന് തന്റെ ഇടപെടൽ കാരണം ഉമ്മൻ ചാണ്ടി സർകാർ 82% തുക അധികം നൽകാൻ തയ്യാറായതാണ് അതിന്റെ ടെണിംഗ് പോയിന്റ്.അത് ഉദുമ മണ്ഡലത്തിലായിപ്പോയത് കൊണ്ട് അതിന്റെ പിതൃത്വം മറ്റുള്ളവർ അവകാശ പ്പെടുന്നത് ശെരിയല്ല.കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ 469 കോടിയുടെ വികസ നമാണ് ഞാൻ നടത്തിയത്.നിയമസഭയിൽ കൂടുതൽ സബ്മിഷ്നുകൾ അവതരിപ്പിച്ചത് ഞാനാണ്. കാസർകോടിന് പുറമെ കേരള ജനതക്ക് കൂടി പ്രയോജനപ്പെടുന്ന ഒട്ടേറെ കാര്യങ്ങൾ തനിക്ക് നേടിയെടുക്കാൻ കഴിഞ്ഞെന്നു ഉദാഹരണസഹിതം എൻ.എ. പറഞ്ഞു.
കാസർകോട് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത് ഉമ്മൻ ചാണ്ടി സർകാർ ആണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 25 കൊടിയും ഹോസ്പിറ്റൽ ബ്ലോക്കിന് നബാർഡ് ഫണ്ടിൽ നിന്നും 45 കൊടിയും അനുവദിച്ചത് യു.ഡി.എഫ് സർകാറാണ്. ശെരിയായ നിയമനം നടത്താൻപോലും എൽഡിഎഫ് സർകാറിനു കഴിഞ്ഞിട്ടില്ല. ടാറ്റയുടെ ഔദാര്യത്തിൽ കിട്ടിയ കോവിഡ് ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് നെല്ലിക്കുന്നു ചോദിച്ചു.
കാസർകോട്ടെ ഉപ്പു വെള്ളപ്രേശ്നത്തിന് പരിഹാരം കണ്ടത് ഉദുമ എം.എൽ.എ കുഞ്ഞിരാമാന്റെ ഇടപെടൽ മൂലമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.എ ലത്തീഫ് പറഞ്ഞു.മാലിന്യ മുക്ത നഗരസഭയാണ് തന്റെ ലക്‌ഷ്യം. ടൌൺ പ്ലാന്റ് നടപ്പാക്കും. നഗരത്തിൽ ട്രാഫിക് പ്രശ്കാരം കൊണ്ടുവരും.എം.എൽ.എ നെല്ലിക്കുന്നു എണ്ണിപ്പറഞ്ഞ വികസനം എൽഡിഎഫ് സർകാർ അനുവദിച്ച ഫണ്ടിൽ നിന്നാണ്. കോവിഡ് കാലത്തും മറ്റും ഇടതു മുന്നണി സർകാർ കൈ കൊണ്ട നടപടി ജനങ്ങളെ ഇടതു മുന്നണിയോട് കൂടുതൽ അടുപ്പുച്ചിരിക്കുകയാണ്. തുടർഭരണം ഉണ്ടാവും. കാസർകോട് ഇത്തവണ ആട്ടിമറിവിജയമുണ്ടാവുമെന്നും ലത്തീഫ് പറഞ്ഞു.
ബിജെപി വരുമെന്ന് പറഞ്ഞു വോട്ടേര്മാരെ ഹൈജാക് ചെയ്താണ് എത്രയും കാലം ലീഗ് ജയിച്ചതെന്നു ബിജെപി സ്ഥാനാർഥി ശ്രീകാന്ത്.4 പതിറ്റാണ്ടു കാലം ലീഗനിവിടെ ജയിച്ചത്. 10കൊല്ലം നെല്ലിക്കുന്നിന്റെ അവസരമായിരുന്നു. എന്നിട്ട് കാസർകോടിനെന്തു കിട്ടി. പറയണം. ഇവിടെ നല്ലൊരു ഹോസ്പിറ്റലുണ്ടോ. വിദ്യഭ്യാസ സ്ഥാപനമുണ്ടോ തൊഴിൽ ശലയുണ്ടോ ശ്രീകാന്ത് ചോദിച്ചു. ബിജെപി വന്നാൽ ഇവിടെ വലിയ പ്രശനം ഉണ്ടാകുമെന്ന പുകമറ സൃഷ്ടിച്ചു ലീഗ് വിജയം പിടിച്ചടക്കി. കാസർകോട് എപ്പോഴു ട്രാൻസ്ഫർ ജില്ലയായി സിനിമയിൽപോലും പറയുന്നു. കാസർക്കോ ട്ടുകാർക്കിത് അപമാനമാണ്. മാറി മാറി ഭരിച്ച ഇരു മുന്നണികളും കാസർകോട്ടുകാരെ വഞ്ചിച്ചു. ഈ അവസ്ഥ മാറ്റാൻ ഇവിടെ ബിജെപി വരണം. എൻ.ഡി.എ വിജക്കുമെന്നതിൽ സംശയമില്ല. എസ്.ഡി.പി.ഐ വെൽഫെയർ പാർട്ടി പി.എഫ്.വൈ തുടങ്ങിയ പാർട്ടികളുടെ വോട്ട് വേണ്ട എന്നു പറയാൻ യുഡിഫ് ഉം എൽഡിഫ് ഉം തയ്യാറുണ്ടോ ശ്രീകാന്ത് ചോദിച്ചു.
പ്രസ്സ് ക്ലബ് പ്രസിഡന്റ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പദ്മേഷ് സ്വാഗതം പറഞ്ഞു

Post a Comment