മസ്കത്ത്:(www.thenorthviewnews.in) ഒമാന്‍ അടക്കം ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്കുള്ള പുതിയ യാത്ര മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍വന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായത്. ഇതുപ്രകാരം യാത്രക്കാരുടെ കൈവശം കോവിഡ് നെഗറ്റിവ് പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രക്ക് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള യാത്രക്കാര്‍ക്കും പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്ക് സന്ദര്‍ശിച്ച് എയര്‍ സുവിധ സത്യവാങ്മൂലം ഒാണ്‍ലൈനായി സമര്‍പ്പിക്കണം. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും ഇതില്‍ അപ്ലോഡ് ചെയ്യണം. സത്യവാങ് മൂലത്തിെന്റയും കോവിഡ് നെഗറ്റിവ് സര്ട്ടിഫിക്കറ്റിെന്റയും രണ്ട് പ്രിന്റൗട്ടുകള്‍ വീതം എടുക്കണം. ഇത് മസ്കത്ത് വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ സമയത്ത് കാണിക്കേണ്ടിവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കായി പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. എയര്‍ സുവിധ ഫോറം പൂരിപ്പിക്കാത്തവരെ വിമാനത്തില്‍ കയറ്റില്ല.
ഗള്‍ഫ് മേഖലയിലെ യാത്രക്കാര്‍ കഴിഞ്ഞ 14 ദിവസത്തെ യാത്രവിവരങ്ങളും ഒാണ്‍ലൈനില്‍ നല്‍കണം. ഇന്ത്യയിലെത്തുേമ്ബാള് അതത് വിമാനത്താവളത്തില്‍ മറ്റൊരു കോവിഡ് പരിശോധനക്കും വിധേയരാകണം. ഇതിനുള്ള തുക കൈയില്‍ കരുതണം. കുടുംബത്തില്‍ മരണം നടന്ന സാഹചര്യത്തിലെ അടിയന്തര യാത്രക്ക് മാത്രമാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കുക. ഇൗ ആനുകൂല്യത്തിന് പരിഗണിക്കപ്പെടാന്‍ യാത്രക്ക് 72 മണിക്കൂര്‍ മുമ്ബ് www.newdelhiairport.in വെബ്സൈറ്റ് വഴി അപേക്ഷിക്കണം. പ്രത്യക്ഷത്തില്‍ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവര്‍ക്ക് തെര്‍മല്‍ സ്ക്രീനിങ്ങിനുശേഷം മാത്രമേ തുടര്‍യാത്രക്ക് അനുമതി നല്‍കൂ. cഎല്ലാവരും മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കുകയും വേണം. കേരളത്തിലേക്കുള്ള യാത്രക്കാര്‍ ജാഗ്രത പോര്‍ട്ടലിലും രജിസ്ട്രേഷന് നടത്തണം.

إرسال تعليق