കാസർകോട്:(www.thenorthviewnews.in) പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ പണിമുടക്കിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ നിശ്ചലമായി. കെ.എസ്.ആര്‍.ടിസിയെ ആശ്രയിക്കുന്ന മലയോരത്തെ യാത്രക്കാരെ പണിമുടക്ക് സാരമായി ബാധിച്ചു. ദേശസാത്കൃത റൂട്ടായ കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടില്‍ ഒരു ബസുപോലും നിരത്തിലിറങ്ങിയില്ല. കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് സാധാരണ രാവിലെ 42 സര്‍വീസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് 18 സര്‍വീസുകള്‍ മാത്രമേ പോയുള്ളു. ബംഗളൂരു ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ പണിമുടക്കിനെ തുടര്‍ന്ന് മുടങ്ങിയിരിക്കുകയാണ്. പയ്യന്നൂര്‍ ഡിപ്പോയിലെ സര്‍വീസുകളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍, ബോണ്ട് സര്‍വീസ് എന്നിവ പതിവുപോലെ ഓടി. പതിവായി രാവിലെ 28 സര്‍വീസുകള്‍ പോകാറുണ്ട്. ഇന്ന് 18 സര്‍വീസുകള്‍ നടക്കുന്നുണ്ട്. കാസര്‍കോട് ഡിപ്പോയെയാണ് സമരം കാര്യമായി ബാധിച്ചത്. രണ്ട് സര്‍വീസുകള്‍ മാത്രമാണ് പോയത്.സാധാരണ 85 സര്‍വീസാണ് രാവിലെ ഉണ്ടാകാറുള്ളത്. ഒരു ബസ് മാത്രമാണ് മംഗലാപുരത്തേക്ക് പോയത്. പതിവ് ദിവസങ്ങളില്‍ 43 സര്‍വീസുകള്‍ നടത്തിയിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയില്‍നിന്ന് ഇന്ന് എട്ട് സര്‍വീകള്‍ മാത്രമാണുള്ളത്. ജില്ലയിലെ മലയോര യാത്രക്കാരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 90 ശതമാനം ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. ഭൂരിഭാഗം സര്‍വീസുകളും മുടങ്ങി എന്നാണ് ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. രാവിലെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പത്ത് ശതമാനത്തോളം സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. ശമ്ബള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സമരം രാഷ്ട്രീയ പ്രേരിതം എന്നാരോപിച്ച് ഭരണാനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

إرسال تعليق