കാസർകോട്:(www.thenorthviewnews.in) 2020- 21 വർഷത്തെ മുനി​സിപ്പൽ ബജറ്റ് കാസർകോട് നഗരസഭ വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ. വിഎം മുനീർ ആമുഖ പ്രസംഗം നടത്തി. നഗര വികസനത്തിന് ഊന്നൽ നൽകുന്നതാണ് ബജറ്റ്. 11,95,68,000 രൂപയുടെ ഗ്രാന്റുകൾ പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. നഗരസഭയുടെ റോഡുകളുടെ നവീകരണത്തിന് 4,28,66,000 രൂപ വകയിരുത്തി. പുതിയ ബസ്സ്റ്റാൻഡിൽ വനിതകൾക്കായി വിശ്രമകേന്ദ്രം സ്ഥാപിക്കും.  മാലിന്യ സംസ്കാരണത്തിനായി 20 ലക്ഷം രൂപ നീക്കിവെക്കും. നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. അതിനായി 7 ലക്ഷം രൂപ മാറ്റിവെക്കും. 35,62,61,908 രൂപ വരവ് വരുന്ന ബജറ്റിൽ 38,08,24,326 രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്


KEYWORD

CHAIRMAN KASARAGOD MUNICIPALITY

VICE CHAIRPERSON KASARAGOD MUNICIPALITY

Post a Comment

أحدث أقدم