ബെസ്റ്റ് പി ടി എ അവാർഡ് വീണ്ടും ചെർക്കള സെൻട്രലിന് അഭിമാനനേട്ടം
ചെർക്കള :(www.thenorthviewnews.in) സർക്കാർ എയ്ഡഡ് സ്കൂൾ സ്കൂളുകളിലെ മികച്ച പിടിഎ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2019 - 20 വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡിന് കാസർകോട് റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനം നേടി ജിഎച്ച്എസ്എസ് ചെർക്കള സെൻട്രൽ നാടിന് അഭിമാനമായി. അക്കാദമിക മേഖലയിലെ ഇടപെടലുകൾക്കും ഭൗതിക സൗകര്യമൊരുക്കുന്നതിലെ മികവും പരിഗണിച്ചാണ് വിദ്യാലയത്തിന് അവാർഡ് ലഭിച്ചത്.
എസ്എസ്എൽസി , പ്ലസ് ടു ഫലത്തിൽ വർദ്ധനവ്, എൽഎസ്എസ്, യുഎസ്എസ് നേട്ടം, മൂന്നു കോടി രൂപയിൽ നിർമ്മിച്ച കെട്ടിടങ്ങൾ, മനോഹരമായ സ്കൂൾ കവാടങ്ങൾ, സിസിടിവി സംവിധാനം, സ്മാർട്ട് പ്രീ പ്രൈമറി, സ്കൂൾ ആകാശവാണി നിലയം, ജൈവകൃഷി, സ്മാർട്ട് @2020 ക്യാമ്പയിൻ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, തുടങ്ങിയ അനവധി നേട്ടങ്ങൾ കാഴ്ച്ചവെക്കുവാൻ പിടി എക്ക് സാധിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ ഒരുക്കുവാനും ചെർക്കള സെൻട്രൽ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
2017 18 വർഷത്തിൽ സംസ്ഥാനതലത്തിൽ മികച്ച പിടിഎ ക്കുള്ള നാലാം സ്ഥാനം സ്കൂൾ നേടിയിരുന്നു. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ പ്രവർത്തനങ്ങൾക്ക് സർവ്വ പിന്തുണ നൽകിയ ജനപ്രതിനിധികൾക്കും രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥികൾക്കും നാട്ടുകാർക്കും അഭ്യുദയകാംക്ഷികൾക്കും വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർക്കും അധ്യാപകർക്കും കുട്ടികൾക്കും പി ടി എ പ്രസിഡൻറ് ഷുക്കൂർ ചെർക്കളം, എസ് എം സി ചെയർമാൻ സുബൈർ കെ.എം, വൈസ് പ്രസിഡന്റ് ബഷീർ പള്ളങ്കോട്, മദർ പിടിഎ പ്രസിഡണ്ട് ഫൗസിയ മറ്റു പി ടി എഭാരവാഹികൾ നന്ദി അറിയിച്ചു .

Post a Comment