വനിത ആശ്രയ ഷെൽട്ടറുകൾ സ്ഥാപിക്കണം: കെ.പി.എസ്.എസ്
കാസർകോട്:(www.thenorthviewnews.in) പരാശ്രയമില്ലാതെ ഏകരായി കഴിയുന്ന സ്ത്രീകളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്ന് വേണ്ടി ജില്ലകൾ തോറും ആശ്രയ ഷെൽട്ടുകൾ നിർമ്മിക്കണമെന്ന് കേരള പൗരാവകാശ സംരക്ഷണ സമിതി കാസർകോട് ജില്ലാ കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു .
ആധുനിക കാലത്തെ ജീവിതരീതിയുടെ ഭാഗമായി കുടുംബങ്ങളിൽ നിന്നു പുറം തള്ളപ്പെടുന്ന അമ്മമാരുടെയും ഒറ്റക്ക് താമസിക്കേണ്ടി വരുന്ന വിധവകളായ സ്ത്രീകളുടെയും സാഹചര്യങ്ങളെ മുതലെടുത്ത് സാമൂഹ്യ ദ്രോഹികളുടെ ചൂഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതിന്ന് തടയിടാനും ഒറ്റപ്പെടുന്നതിലൂടെ അവർക്കുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കാനും ആശ്രയ ഷെൽട്ടറുകളിലൂടെ സാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡന്റ് മൊട്ട അബ്ദുൾ ഖാദറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഷാഫി മാപ്പിളക്കുണ്ട് ഉൽഘാടനം ചെയ്തു .പുഷ്പാവതി പള്ളിയത്ത് മുഖ്യ പ്രഭാഷണം നടത്തി കുട്ടിയാനം മുഹമ്മദ്കുഞ്ഞി,ഡോ: സുജാത, ദിവ്യംഗ, ദലീല ബീഗം, പരമേശ്വരി, ഡോ: രവീശ, ബി.വി.ബാലകൃഷ്ണൻ, ബാലകൃഷ്ണൻ നമ്പ്യാർ, വി.ടി.കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയ സംസാരിച്ചു.

Post a Comment