കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യത; അതീവ ജാഗ്രത

                                     

ഇ​ടു​ക്കി:(www.thenorthviewnews.in) സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 204.5 മില്ലിമീറ്ററിൽ ​കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണി​ത്. ഇ​ത്ത​ര​ത്തി​ൽ അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ഈ ​ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം കാ​ണു​ന്ന​തി​നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ലി​നാ​യി പ​ക​ൽ സ​മ​യം ത​ന്നെ നി​ർ​ബ​ന്ധ​പൂ​ർ​വ്വം ആ​ളു​ക​ളെ മാ​റ്റി താ​മ​സി​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അറിയിച്ചു. പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ടും ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ മു​ന്നി​ൽ ക​ണ്ട് കൊ​ണ്ടു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍-

ഓഗസ്റ്റ് 7- കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്ഓഗസ്റ്റ് 8- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്ഓഗസ്റ്റ് 9- ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

വിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍-

ഓഗസ്റ്റ് 7- തിരുവനന്തപുരംഓഗസ്റ്റ് 8- തിരുവനന്തപുരം, കൊല്ലംഓഗസ്റ്റ് 9- ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്ഓഗസ്റ്റ് 10- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്ഓഗസ്റ്റ് 11- കണ്ണൂര്‍, കാസര്‍കോട്

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.




1 Comments

Post a Comment

Previous Post Next Post