സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം; മരിച്ചവരില്‍ പൂജപ്പുര ജയിലിലെ തടവുകാരനും
കണ്ണൂർ:(www.thenorthviewnews.in) സംസ്ഥാനത്ത് ആറ് കോവിഡ് മരണങ്ങള്‍ കൂടി. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. ഒന്നര വർഷമായി വിചാരണ തടവുകാരനായിരുന്ന മണികണ്ഠനാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ആളാണ് ഇദ്ദേഹം. പൂജപ്പുര ജയിലില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച തടവുകാരനാണ് ഇന്ന് മരിച്ച മണികണ്ഠന്‍. കോന്നി എലിയറക്കൽ സ്വദേശിനി ഷെബർബാനാണ് മരിച്ച മറ്റൊരാള്‍. 48 വയസ്സായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് സ്ഥീരികരിക്കുകയായിരുന്നു. ചിറയിൻകീഴ് പുരവൂർ സ്വദേശി കമലമ്മയും കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 85 വയസ്സായിരുന്നു.
വാളാട് സ്വദേശി പടയൻ വീട്ടിൽ ആലി ആണ് വയനാട്ടില്‍ മരിച്ചത്. 73 വയസ്സായിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് കണ്ണൂരില്‍ മരിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.കണ്ണപുരത്തെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആണ് ആലപ്പുഴയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദ്‌രോഗം , കരൾ രോഗം, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രിയും ഒരു കോവിഡ് മരണം ഉണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

Post a Comment