കാസർകോട്ടടക്കം സംസ്ഥാനത്ത് ഇന്ന്മൂന്ന് കോവിഡ് മരണം






കാസര്‍കോട് :(www.thenorthviewnews.in)സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം. കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും കണ്ണൂരില്‍ ഒരാളും മരിച്ചു. കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ,ബേക്കൽ സ്വദേശി രമേശന്‍ എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശി ഗോപിയും കോവിഡ് ബാധിച്ച് മരിച്ചു.

കാസര്‍കോട് ഈ മാസം 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ(38) ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണശേഷം ജനറല്‍ ആശുപത്രിയില്‍ സ്രവ പരിശോധന നടത്തിയിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു. കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്തിൽ തൂങ്ങി മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം വരിക്കോലിൽ ലക്ഷം വീട്ടിൽ 45കാരനായ ബൈജു ആണ് തൂങ്ങി മരിച്ചത്. ഇയാൾക്കാണ് ആന്‍റിജന്‍ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റു കോവിഡ് ടെസ്റ്റിനായ് അയച്ചിരിക്കുകയാണ്. 50ഓളം പേരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. ഏരൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ ഉള്ളവർ നിരീക്ഷണത്തിൽ പോകാൻ സാധ്യത.

Post a Comment

Previous Post Next Post