വെള്ളം കയറിയ കൊറക്കോട് ആശ്രയ കോളനിയിലെ വീടുകൾ വൈറ്റ് ഗാർഡ് ശുചീകരിച്ചു
ഹൊന്നമൂല :(www.thenorthviewnews.in) കൊറക്കോട് ആശ്രയ കോളനിയിലെ വെള്ളം കയറിയ വീടുകൾ കാസർകോട് മുനിസിപ്പൽ വൈറ്റ് ഗാർഡ് ടീമും ഹൊന്നമൂല ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന് കാസർകോട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്ഫാഖ് അബൂബക്കർ തുരുത്തി, വൈറ്റ് ഗാർഡ് മുനിസിപ്പൽ കോഡിനേറ്റർ ഫിറോസ് അടക്കത്ത്ബയൽ, മുനിസിപ്പൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നവാസ് ആനബാഗിലു, ഹൊന്നമൂല ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നൗഷാദ് കൊറക്കോട്, അഷ്‌റഫ് പച്ചക്കാട്,ആഷിക് തളങ്കര ഫിറോസ് സിറാമിക്‌സ് റോഡ്, നഹീം ഉദവി കൊറക്കോട്, തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment