വിജയികളെ അനുമോദിച്ച് കാസ്ക് ചേരങ്കൈ


ചേരങ്കൈ:(www.thenorthviewnews.in) ചേരങ്കൈ പ്രദേശത്തെ എസ്.എസ്.എൽ.സി - പ്ലസ്ടു വിജയികളെയും ഓൺലൈൻ മത്സര വിജയികളെയും അഭിനന്ദിച്ച് കാസ്ക് ചേരങ്കൈ.പരീക്ഷാ വിജയികളെ അനുമോദിക്കുകയും വിജയികൾക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു.

കലാ സാഹിത്യ രംഗത്തെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി കാസ്‌ക് നടത്തിയ ഓൺലൈൻ -സാഹിത്യം, അടിക്കുറിപ്പ്, ഫോട്ടോഗ്രാഫി മത്സരം എന്നീ ഇനങ്ങളിലാണ് സമ്മാനദാനം നിർവ്വഹിച്ചത്.

കാസ്ക് പ്രസിഡണ്ട് ഷഫീഖ് ഇരട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു..

കാസ്ക് ജനറൽ സെക്രട്ടറി സിയാദ് റഹ്മാൻ സ്വാഗതം ആശംസിച്ചു.വാർഡ് കൗൺസിലറും മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷയുമായ മിസ്രിയാ ഹമീദ് ,കാസ്ക്‌ UAE ഘടകം പ്രസിഡണ്ട് ബഷീർ ചേരങ്കൈ, ജന: സെക്രട്ടറി സവാദ്, വൈസ് പ്രസിഡന്റ് ഹനീഫ് D6, കാസ്‌ക് GCC ഘടകം വൈസ് പ്രസിഡന്റ് നൗഷാദ് AC, ട്രഷറർ മുഹ്സിൻ, ആഷിഫ് ബാച്ച,മുൻ കാസ്‌ക് പ്രസിഡന്റ് മുഷ്താഖ് ചേരങ്കൈ, മുൻ സെക്രട്ടറി സാദിഖ്, ഹമീദ് ചേരങ്കൈ, ക്ലബ്ബ് ഭാരവാഹികൾ  തുടങ്ങിയവർ സംബന്ധിച്ചു.

കാസ്‌ക് ട്രഷറർ നിസ്ഫാൻ ശരീഫ് നന്ദി പ്രകാശിപ്പിച്ചു

രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു

Post a Comment

Previous Post Next Post