കൊതുകും പകർച്ച വ്യാധികളും ; ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിച്ച് കാസ്ക് ചേരങ്കെ
ചേരങ്കെ:(www.thenorthviewnews.in) അന്താരാഷ്ട്ര കൊതുക് ദിനമായ ഓഗസ്റ്റ് 20 ന് കൊതുകും പകർച്ച വ്യാധികളും എന്ന വിഷയത്തിൽ കാസ്‌ക് ചേരങ്കൈ ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു.
കാസ്ക് ചേരങ്കെയുടെ വാട്ട്സാപ്പ് ഗ്രൂപ്പിന് കീഴിലാണ് ക്ലാസ് സംഘടിപിച്ചത്.രോഗങ്ങൾ, രോഗ ലക്ഷണങ്ങൾ, രോഗം തടയാനും പ്രതിരോധശേഷി നിലനിർത്താനുള്ള മാർഗങ്ങൾ എന്നിങ്ങനെ ഘട്ടങ്ങൾ തിരിച്ചായിരുന്നു ക്ലാസ്. ക്ലബ് മെമ്പർമാരും നാട്ടുകാരും സംബന്ധിച്ചു.മഴക്കാല രോഗങ്ങളും കൊറോണ വ്യാപനവും പകർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അoഗങ്ങൾ കൂടുതൽജാഗ്രത പാലിക്കണമെന്ന് ക്ലാസിൽ അഭിപ്രായമുയർന്നു.

إرسال تعليق