ജിമെയിലിൽ സന്ദേശങ്ങൾ അയക്കാനാവുന്നില്ലെന്ന് ഉപയോക്താക്കളുടെ പരാതി
ന്യൂഡൽഹി:(www.thenorthviewnews.in) കഴിഞ്ഞ ഒരു മണിക്കൂറായി ജിമെയിലിൽ സന്ദേശങ്ങൾ അയക്കാനാവുന്നില്ലെന്നും ഫയലുകൾ കൂട്ടിച്ചേർക്കാൻ കഴിയുന്നില്ലെന്നും ഉപയോക്താകളുടെ പരാതി. ഇന്ത്യയിലാണ് ആദ്യം പ്രശ്നം ഉണ്ടായതെങ്കിലും പിന്നീട് ആസ്ട്രേലിയ, ജപ്പാൻ തുടങ്ങി മറ്റ് രാജ്യങ്ങളിലും പ്രശ്നം കണ്ടെത്തുകയായിരുന്നു.
ഗൂഗ്ൾ ഡ്രൈവിലും പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിൽ ഫയലുകൾ അപ്ലോഡ് ചെയ്യാനോ ഡൗൺലോഡിനോ കഴിയുന്നില്ല. ഇക്കാര്യത്തിൽ ഗൂഗ്ളിെൻറ എഞ്ചിനിയറിങ് സംഘം അന്വേഷണം ആരംഭിച്ചതായാണ് വിവരം.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജിമെയിലിൽ പ്രശ്നം കണ്ടെത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ ഉപയോക്താക്കൾക്ക് ജിമെയിൽ അക്കൗണ്ടുകളിലേക്ക് ലോഗ് ഇൻ ചെയ്യാൻ സാധിച്ചിരുന്നില്ല. ഈ പ്രശ്നം പിന്നീട് ഗൂഗ്ൾ പരിഹരിച്ചുവെങ്കിലും ഇതുസംബന്ധിച്ച് വിശദീകരണം നൽകിയിരുന്നില്ല.

إرسال تعليق