മുഖ്യമന്ത്രി കള്ളന് കഞ്ഞിവെച്ചവൻ - ഉണ്ണിത്താൻ എംപി
കാസർകോട്:(www.thenorthviewnews.in) തട്ടിപ്പുകാരേയും വിശ്വാസ വഞ്ചകരേയും സംരക്ഷിക്കുന്ന കേരള മുഖ്യമന്ത്രി കള്ളന് കഞ്ഞി വെച്ചവനെപ്പോലെയാണെന്ന് ഉണ്ണിത്താൻ എം.പി ആരോപിച്ചു. കാസർകോട് പ്രസ്ക്ലബ് ൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണ്ണ തട്ടിപ്പിൽ സ്വപ്ന തട്ടിപ്പുകാരിയാണ്, ജയശങ്കർ കള്ളനാണ്, ഐടി ഫെലോ വിശ്വാസവഞ്ചകനാണ് പക്ഷെ ഇവരെയൊക്കെ സംരക്ഷിച്ച മുഖ്യമന്ത്രിയെ കള്ളന് കഞ്ഞി വെച്ചവൻ എന്ന് വിളിക്കാനാണ് താനാഗ്രഹിക്കുന്നതെന്ന് ഉണ്ണിത്താൻ പറഞ്ഞു.
അഞ്ച് മാസക്കാലം മുഖ്യമന്ത്രിയെ നിഴൽ പോലെ പിന്തുടർന്ന് ജയശങ്കർ അഴിമതിയും സ്വർണ്ണ തട്ടിപ്പും നടത്തിയപ്പോൾ ഇടതുമുന്നണിയിലെ എല്ലാ കക്ഷികളും ജയശങ്കർ കുറ്റവാളി എന്ന് ആരോപിച്ചു. മന്ത്രിസഭയിലെ ഒട്ടുമുക്കാൽ മന്ത്രിമാരും ജയശങ്കറിനെ കള്ളനെന്ന് വിളിച്ചു എന്നിട്ടും മുഖ്യമന്ത്രി മാത്രം സംരക്ഷിച്ചു ഉണ്ണിത്താൻ പറഞ്ഞു.
അഞ്ച് മാസക്കാലം മുഖ്യമന്ത്രിയെ നിഴൽ പോലെ പിന്തുടർന്ന് ജയശങ്കർ അഴിമതിയും സ്വർണ്ണ തട്ടിപ്പും നടത്തിയപ്പോൾ ഇടതുമുന്നണിയിലെ എല്ലാ കക്ഷികളും ജയശങ്കർ കുറ്റവാളി എന്ന് ആരോപിച്ചു. മന്ത്രിസഭയിലെ ഒട്ടുമുക്കാൽ മന്ത്രിമാരും ജയശങ്കറിനെ കള്ളനെന്ന് വിളിച്ചു. എന്നിട്ടും മുഖ്യമന്ത്രി മാത്രം ജയശങ്കറിനെ സംരക്ഷിച്ചു.
ഈ കച്ചവടത്തിൽ മുഖ്യമന്ത്രിക്ക് എത്ര കമ്മീഷൻ കിട്ടിയെന്നാണ് അറിയേണ്ടത്. ഗവൺമെൻ്റിൻ്റെ പ്രതിഛായ തകർന്നിരിക്കുകയാണ്. ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. ചെയ്യുന്ന തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാൻ പാർട്ടിയിൽ ആളില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തിലുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുന്നത്. സേഛാതിപത്യം കൊണ്ട് നടക്കുന്ന മുഖ്യമന്ത്രിയെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യാൻ പാർട്ടിക്കകത്ത് ആണായിട്ടുള്ള ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇന്ന് കേരള ഗവൺമെൻ്റ് രാജ്യ ദ്രോഹികളുടെ താവളമായി മാറില്ലായിരുന്നു.
ചാനൽ ചർച്ചകളിൽ രംഗത്ത് വന്ന് പലരേയും സംരക്ഷിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും സി.സി ടിവി ദൃശ്യങ്ങളും മറ്റും സിബിഐക്ക് കൈമാറണമെന്ന് പറഞ്ഞു.
കല്യോട്ട് ശരത് ൻ്റെയും കൃപേഷിൻ്റെയും ദാരുണമായ കൊലപാതക കേസിൽ ആദ്യം മുതൽ തന്നെ കൊലയാളികളെ സംരക്ഷിക്കുന്ന പ്രവണതയാണ് സിപിഎം പാർട്ടി സ്വീകരിച്ചത്. കേസന്യേഷണം മുന്നോട്ട് പോവുമ്പോൾ പ്രതികൾ പിടിക്കപ്പെടുമെന്ന് സ്ഥിതിവിശേഷം വന്നപ്പോൾ പാർട്ടി പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. പ്രതികളെ സംരക്ഷിക്കുന്നതിനും അവർക്ക് അഭയം നൽകുന്നതിനും പാർട്ടി ശ്രമിച്ചു. കോടതിയിൽ നൽകിയ മൊഴി പ്രതികളുടെ വേതവാക്യമായാണ് കാണേണ്ടത്. പ്രതികളെ സംരംക്ഷിക്കുന്നതിന് കേരള സർക്കാർ ഖജനാവിൽ നിന്ന് കോടിയാണ് ചിലവഴിച്ചത്. ചോദ്യം ചെയ്ത പ്രതിപക്ഷത്തോട് ഒരു കോടി ചിലവഴിച്ചിട്ടുണ്ടെന്നും ഈ കേസ് ജയിക്കുന്നതിന് ഇനിയും ചിലവഴിക്കുമെന്നുള്ള ധിക്കാരപരമായ മറുപടിയാണ് മുഖ്യമന്ത്രി - നിയമസഭയിൽ പറഞ്ഞത്. കേരള ജനത ഇതൊക്കെ കാണുന്നുണ്ടെന്ന് മറക്കരുത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളുടെ വായ അടിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്.
കല്യാട്ട് ഇരട്ടക്കൊലയ്ക്ക് പിന്നിൽ ജില്ലയിലെയും കണ്ണൂരിലെയും ഏതാനും പാർട്ടിയിലെ ഉന്നതർക്ക് ബന്ധമുണ്ടെന്നും നേരത്തെ ആരോപിച്ചിരുന്നു. കേസന്വേഷണത്തിൻ്റെ പുരോഗതിയിൽ അത് സത്യമാണന്ന് തെളിഞ് കൊണ്ടിരിക്കുകയാണ്. ഈ ഗൂഡാലോചന ഈ കൊല കൊലപാതകം സി.പി.എം ൻ്റെ അവസാനത്തെ അന്ത്യം കുറിക്കും എന്നതിൽ സംശയമില്ല അദ്ധേഹം പറഞ്ഞു
കെ.കുഞ്ഞിക്കണ്ണൻ ,കെ നീലഘണ്ടൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

إرسال تعليق